ഇഞ്ചുറി ടൈമിൽ വണ്ടർ ഗോളുമായി മിലിക്, നാപോളിക്ക് ജയം

- Advertisement -

സീരി എ യിൽ നാപോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കാലിയാരിയെ നാപോളി പരാജയപ്പെടുത്തിയത്. പോളിഷ് താരം ആർക്കേഡിയസ് മിലിക് ആണ് ഇഞ്ചുറി ടൈമിൽ നാപോളിക്ക് വിജയം സമ്മാനിച്ചത്. ഇന്നത്തെ വിജയത്തോടു കൂടി നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് എട്ടു പോയന്റ് പിന്നിലായി രണ്ടാം സ്ഥാനത്തെത്താൻ നാപോളിക്ക് സാധിച്ചു.

ചാമ്പ്യൻസ് ലീഗിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായ നാപോളി പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് ഇന്നിറങ്ങിയത്. ഈ സീസണിൽ ഹോമിൽ അപരാജിതരായിരുന്ന കാലിയാരിയുടെ നേട്ടമാണ് ആഞ്ചലോട്ടിയുടെ നാപോളി തകർത്തത്. വീണ്ടും നാപോളിയെ രക്ഷിക്കാൻ ഇഞ്ചുറി ടൈമിൽ മിലിക് വന്നു. മനോഹരമായ ഒരു ഫ്രീകിക്കിൽ നിന്നുമാണ് നാപോളിയുടെ വിജയ ഗോൾ പിറന്നത്.

Advertisement