ആരാധകരുടെ വിജയം, സമ്പന്ന ക്ലബുകൾ മുട്ടുമടക്കി, ആരംഭിക്കും മുമ്പ് തന്നെ സൂപ്പർ ലീഗ് ഇല്ലാതെ ആയി

20210421 074828
- Advertisement -

സമ്പന്ന ക്ലബുകളുടെ മോഹങ്ങൾക്ക് തിരിച്ചടി. ആരാധകരുടെ പ്രതിഷേധങ്ങൾ ശക്തമായതോടെ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഭൂരിഭാഗം ക്ലബുകളും പിന്മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ആഴ്സണൽ, ചെൽസി, ടോട്ടനം എന്നീ ഇംഗ്ലീഷ് ക്ലബുകൾ ആണ് ആദ്യ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഇതിനായുള്ള നിയമനടപടികൾ ക്ലബുകൾ ആരംഭിച്ചു.

ഇംഗ്ലീഷ് ക്ലബുകൾ പിന്മാറിയതിനു പിന്നാലെ ഇറ്റാലിയൻ ക്ലബുകളായ മിലാനും എ സി മിലാനും തങ്ങൾ പിന്മാറുക ആണെന്ന് അറിയിച്ചു. ഇപ്പോൾ യുവന്റസും സ്പാനിഷ് ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ മാത്രമാണ് സൂപ്പർ ലീഗ് ആശയത്തോട് ഒപ്പം ഉള്ളത്. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായതോടെ സൂപ്പർ ലീഗ് തൽക്കാലം നടത്തുന്നില്ല എന്ന് സൂപ്പർ ലീഗ് അധികൃതർ അറിയിച്ചു. തെറ്റുകുറ്റങ്ങൾ പരിഹറ്റിച്ച് കൊണ്ട് സൂപ്പർ ലീഗ് പ്രൊജക്ട് തിരികെവരും എന്നു അവർ ഔദ്യോഗിക പത്ര കുറിപ്പിൽ അറിയിച്ചു.

ആരാധകരും താരങ്ങളും ക്ലബുകളും എടുത്ത കടുത്ത നിലപാടുകളാണ് സമ്പന്ന ക്ലബുകളുടെ അത്യാഗ്രഹങ്ങളാൽ പിറന്ന സൂപ്പർ ലീഗ് ആശയത്തെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ സഹായിച്ചത്.

Advertisement