മോഹൻ ബഗാൻ പറക്കുന്നു, സുഹൈറിന്റെ ഗോൾ വീണ്ടും പാഴായി

Img 20220212 211903

ഐ എസ് എല്ലിൽ എ ടി കെ മോഹൻ ബഗാൻ ലീഗിലെ ഒന്നാം സ്ഥാനത്തോട് അടുക്കുന്നു. ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ മികച്ച വിജയം തന്നെ നേടി. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു മോഹൻ ബഗാൻ തിരിച്ചടിച്ചത്. പതിനേഴാം മിനുട്ടിൽ ആയിരുന്നു സുഹൈറിന്റെ ഗോൾ. മാർസെലീനോയുടെ പാസിൽ നിന്ന് ഒരു പവർഫുൾ സ്ട്രൈക്കിലൂടെ ആണ് സുഹൈർ വല കണ്ടെത്തിയത്. പക്ഷെ ഒരിക്കൽ
കൂടെ സുഹൈറിന്റെ ഗോൾ വെറുതെ പാഴായി.

20220212 211847

22ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ കൗകോ മോഹൻ ബഗാനെ ഒപ്പം എത്തിച്ചു. പിന്നീട് അറ്റാക്ക് തുടർന്ന മോഹൻ ബഗാൻ ലിസ്റ്റൺ കൊളാസോയിലൂടെ 45ആം മിനുട്ടിൽ ലീഡെടുത്തു. ലിസ്റ്റന്റെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. പിന്നാലെ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ഡിഫൻസിലെ പിഴവ് മുതലെടുത്ത് മോഹൻ ബഗാൻ മൻവീർ സിംഗ് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ മോഹൻ ബഗാൻ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി രണ്ടാമത് എത്തി. 29 പോയിന്റുമായി ഒന്നാമത് ഉള്ള ഹൈദരബാദിനെക്കാൾ 2 മത്സരം കുറവാണ് ബഗാൻ കളിച്ചത്. നോർത്ത് ഈസ്റ്റ് ഇപ്പോഴും അവസാനം ആണ്.