കാർത്തിക് ത്യാഗിയെ നാല് കോടിക്ക് വാങ്ങി സൺറൈസേഴ്സ്, ആകാശ് ദീപ് ആർസിബിയിൽ

കാർത്തിക് ത്യാഗിയെ നാല് കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ആകാശ് ദീപിനെ 20 ലക്ഷം നൽകി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ടീമിലെത്തിച്ചു. കാർത്തി ത്യാഗിയുടെ ബേസ് പ്രൈസ് 20 ലക്ഷമായിരിന്നുങ്കിലും 4കോടിക്കാണ് സൺറൈസേഴ്സ് താരത്തെ ടീമിലെത്തിച്ചത്.

രണ്ട് സീസൺ എക്സ്പീരിയൻസ് മാത്രമേ ഐപിഎല്ലിൽ ഉള്ളങ്കിലും കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. പഞ്ചാബ് കിംഗ്സിനെതിരെ ഫൈനൽ ഓവറിൽ നാല് റൺസ് ഡിഫെന്റ് ചെയ്ത പ്രകടനം മാൻ ഓഫ് ദി മാച്ച് അവാർഡും ത്യാഗിക്ക് നേടിക്കൊടുത്തിരുന്നു. ബംഗാളിന്റെ താരമായ ആകാശ് ദീപ് 2021 ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്ക്വാഡിലുണ്ടായിരുന്നു.