കോഹ്‍ലിയുടെ മാസ്റ്റര്‍ക്ലാസ്സിന് വീണ്ടും സാക്ഷ്യം വഹിക്കാം!!! ഇതിഹാസ് മത്സരം റീടെലികാസ്റ്റ് ചെയ്യുവാനൊരുങ്ങി സ്റ്റാര്‍ സ്പോര്‍ട്സ്

Picsart 22 10 24 01 55 46 824

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ടി20 ലോകകപ്പിലെ ഇതിഹാസ മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് റീടെലികാസ്റ്റ് ചെയ്യും. എംസിജിയിൽ 90000ത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച മത്സരത്തിൽ ഇന്ത്യ അവസാന പന്തിൽ വിജയം കുറിയ്ക്കുകയായിരുന്നു.

ഇന്ന് രാത്രി 8 മണി മുതലാണ് മത്സരം ബോള്‍ ബൈ ബോള്‍ ടെലികാസ്റ്റ് ചെയ്യുവാന്‍ സ്റ്റാര്‍ സ്പോര്‍ട്സ് തീരുമാനിച്ചിരിക്കുന്നത്. വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയുടെ വിജയം ഉറപ്പിച്ചപ്പോളും അത് അവസാന പന്തിൽ മാത്രമാണ് പിറന്നത്.

അത്യന്തം ആവേശകരമായ മത്സരം ക്രിക്കറ്റ് ലോകത്തിന് വീണ്ടും കാണുവാനുള്ള അവസരം ആണ് ഇപ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഒരുക്കിയിരിക്കുന്നത്.