ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി സ്റ്റഫാനി ടെയിലര്‍, മിത്താലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

വനിതകളുടെ ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തി വിന്‍ഡീസ് നായിക സ്റ്റഫാനി ടെയിലര്‍. പാക്കിസ്ഥാനെതിരെയുള്ള ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനം ആണ് താരത്തെ വീണ്ടും ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.

പുറത്താകാതെ 105 റൺസ് നേടിയ ടെയിലര്‍ 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ഇന്ത്യയുടെ മിത്താലി രാജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ നേട്ടം.

സ്റ്റഫാനിയ്ക്ക് 762 പോയിന്റും മിത്താലിയ്ക്ക് 758 പോയിന്റുമാണ് കൈയ്യിലുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിലും ടെയിലര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

Previous articleയൂറോ കപ്പിലെ മികച്ച ഇലവൻ പ്രഖ്യാപിച്ചു, ഇറ്റലിയുടെ അഞ്ചു താരങ്ങൾ ടീമിൽ, റൊണാൾഡോ ഇല്ല
Next articleയൂ ടേൺ അടിച്ച് മുഷ്ഫിക്കുര്‍ റഹിം, ടി20 പരമ്പരയിൽ കളിക്കും