ടൂര്‍ണ്ണമെന്റിലെ ടീം!!! അത് ലങ്ക തന്നെ

Sports Correspondent

Srilanka

ഏഷ്യ കപ്പ് ആരംഭിയ്ക്കുമ്പോള്‍ ആദ്യം പുറത്താകുന്ന ടീമുകളിൽ ഒന്ന് ശ്രീലങ്കയായിരിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. ആദ്യം പുറത്തായില്ലെങ്കിൽ പോലും ഫൈനലില്‍ ലങ്ക എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 105 റൺസിന് പുറത്തായപ്പോള്‍ ക്രിക്കറ്റ് ലോകം ശ്രീലങ്കയുടെ പുറത്തേക്കുള്ള വഴി തുറന്നുവെന്നാണ് പറഞ്ഞത്.

എന്നാൽ പിന്നീട് അവിശ്വസനീയമായ തിരിച്ചുവരവാണ് ശ്രീലങ്ക നടത്തിയത്. ബംഗ്ലാദേശിനെതിരെ വിജയവുമായി സൂപ്പര്‍ 4ലേക്ക് കടന്ന ടീമിന് പിന്നീട് ഒരു തിരിച്ചുപോക്കില്ലായിരുന്നു.

സൂപ്പര്‍ ഫോറിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം നേടി പകരം വീട്ടിയ ശ്രീലങ്ക ഇന്ത്യയെ ത്രില്ലറിൽ മറികന്ന് ഫൈനലുറപ്പാക്കി. ഫൈനലിന് മുമ്പ് ഫൈനലിലെ എതിരാളികളായ പാക്കിസ്ഥാനെതിരെയും ആധികാരിക വിജയം നേടിയപ്പോള്‍ സൂപ്പര്‍ 4ൽ മൂന്ന് മത്സരങ്ങളിലും വിജയിക്കുകയും ടൂര്‍ണ്ണമെന്റിൽ ഫൈനലിലെത്തിയ ടീമുകളിൽ ഏറ്റവും കുറവ് മത്സരം പരാജയപ്പെട്ട ടീമും ശ്രീലങ്കയാണ്.

ഫൈനലിലെ ഫലം എന്ത് തന്നെയായാലും ഈ ടൂര്‍ണ്ണമെന്റിലെ ടീം അത് ശ്രീലങ്ക തന്നെയാണ്.