“കോഹ്ലി തന്നെക്കാൾ കഴിവുള്ള താരമാണ്” – സൗരവ് ഗാംഗുലി

വിരാട് കോഹ്ലി തന്നെക്കാൾ കഴിവുള്ള താരമാണ് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. താൻ ഇരുവരെയും താരതമ്യം ചെയ്യണമെന്ന് കരുതുന്നില്ല. എന്ന് ഗാംഗുലി പറഞ്ഞു ‌ ഒരു കളിക്കാരനെന്ന കഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം താരതമ്യപ്പെടുത്തുണ്ട് എങ്കിൽ തന്നെ താരതമ്യപ്പെടുത്തേണ്ടത്. ഗാംഗുലി പറയുന്നു.

കഴിവ് നോക്കുക ആണെങ്കിൽ കോഹ്ലി എന്നെക്കാൾ കഴിവുള്ളവനാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വ്യത്യസ്ത തലമുറകളിൽ കളിച്ചവരാണ്, ഞങ്ങൾ ഒരുപാട് ക്രിക്കറ്റ് കളിച്ചു. ഞാൻ എന്റെ തലമുറയിൽ കളിച്ചു, അവൻ ഈ തലമുറയിൽ കളിക്കുന്നത് തുടരും. ഗാംഗുലി പറയുന്നു.

ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ ഗെയിമുകൾ അവൻ കളിക്കും, ഇപ്പോൾ, ഞാൻ കോഹ്ലി കളിച്ചതിനേക്കാൾ കൂടുതൽ കളിച്ചിട്ടുണ്ടെന്ന് കരുതുന്നു, പക്ഷേ അവൻ അത് മറികടക്കും. അദ്ദേഹം പറഞ്ഞു