പൊരുതി നോക്കി നെതര്‍ലാണ്ട്സ്, 16 റൺസ് വിജയവുമായി ശ്രീലങ്ക അടുത്ത റൗണ്ടിലേക്ക്

Srilankanetherlands

ടി20 ലോകകപ്പിൽ അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പാക്കി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 162/6 എന്ന സ്കോര്‍ നേടിയ ടീമിന് നെതര്‍ലാണ്ട്സിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നുവെങ്കിലും നെതര്‍ലാണ്ട്സ് ഇന്നിംഗ്സ് 146/9 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ 16 റൺസ് വിജയം നേടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു.

44 പന്തിൽ 79 റൺസ് നേടിയ കുശൽ മെന്‍ഡിസ് ആണ് ലങ്കന്‍ ബാറ്റിംഗിൽ തിളങ്ങിയത്. 53 പന്തിൽ നിന്ന് 71 റൺസുമായി പുറത്താകാതെ നിന്ന മാക്സ് ഒദൗദിന് പിന്തുണ നൽകുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് നെതര്‍ലാണ്ട്സിന് തിരിച്ചടിയായത്. 21 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റാണ് നേടിയത്.