ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ ഒരു ഏകദിനം കേരളത്തിൽ വെച്ച് നടക്കും

Newsroom

Picsart 22 12 08 12 48 02 479
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പരകളുടെ ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഒരു മത്സരത്തിന് കേരളം ആതിഥ്യം വഹിക്കും. തിരുവനന്തപുരത്ത് വെച്ചാകും മത്സരം. ജനുവരി 15നാകും ഈ മത്സരം നടക്കുക.

ശ്രീലങ്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരായ വരാനിരിക്കുന്ന മാസ്റ്റർകാർഡ് ഹോം പരമ്പരകളുടെ ഷെഡ്യൂൾ ആണ് ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പ്രഖ്യാപിച്ചത്. ഇന്ത്യയുടെ 2022-23, സീസൺ ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയോടെ ആരംഭിക്കും അതിനു ശേഷം മൂന്ന് മത്സര ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കയോട് കളിക്കും.

Rohitsharma

ഇത് കഴിഞ്ഞ് ന്യൂസിലൻഡും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും ഇന്ത്യയിൽ കളിക്കും. ഓസ്ട്രേലിയ നാലു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഇന്ത്യയിൽ കളിക്കും.

Sri Lanka tour of India 2023:

1st T20 – Jan 3 (Mumbai)
2nd T20 – Jan 5 (Pune)
3rd T20 – Jan 7 (Rajkot)

1st ODI – Jan 10 (Guwahati)
2nd ODI – Jan 12 (Kolkata)
3rd ODI – Jan 15 (Kerala)