മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പെയിനിൽ പരാജയം

Picsart 22 12 08 13 13 31 432

സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. സ്പെയിനിൽ കാദിസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ നാലു ഗോളുകളിടെ പരാജയം ആണ് ഏറ്റു വാങ്ങിയത്. യുവതാരങ്ങളെ അണിനിരത്തി ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ കളത്തിൽ ഇറങ്ങിയത്. മക്ടോനിനെ, ഗർനാചോ, മാർഷ്യൽ, വാൻ ബിസാക, വാൻ ഡെ ബീക്, ലിൻഡെലോഫ് എന്നി സീനിയർ താരങ്ങളും ടീമിൽ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു പെനാൾട്ടിയിൽ നിന്ന് മാർഷ്യലും പിന്നെ യുവതാരം കോബി മൈനോയും ആണ് ഗോളുകൾ നേടിയത്‌. ഇനി ഡിസംബർ 10ന് റയൽ ബെറ്റിസുമായും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സൗഹൃദ മത്സരം കളിക്കും.