ടി20 ലോകകപ്പ്, ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച ശ്രീലങ്കൻ വിജയം

Newsroom

വനിതാ ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 3 റൺസിന് തോൽപ്പിച്ച് കൊണ്ട് ശ്രീലങ്കയ്ക്ക് സ്വപ്ന വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 129-4 എന്ന ചെറിയ സ്‌കോറാണ് ഉയർത്തിയത്,ൽ. ഓപ്പണർ ചമരി അത്തപ്പത്തു 50 പന്തിൽ 68 റൺസ് നേടിയാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. 34 പന്തിൽ 35 റൺസുമായി വിഷ്മി ഗുണരത്‌നെയും തിളങ്ങി.

ടി20 23 02 11 01 55 13 787

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 126-9 എന്ന സ്‌കോറിൽ മാത്രമെ എത്തിയുള്ളൂ. 28 പന്തിൽ 27 റൺസെടുത്ത സൺ ലസ് ആണ് പ്രോട്ടീസിന്റെ ടോപ് സ്കോറർ ആയത്. ഒഷാദിയും സുഗന്ധികയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ശ്രീലങ്കൻ ബൗളർമാരിൽ തിളങ്ങി. 3 വിക്കറ്റ് വീഴ്ത്തിയ ഇനോക രണവീരയാണ് ബൗളർമാരിൽ ഏറ്റവും മുന്നിൽ നിന്നത്‌. ശ്രീലങ്കയ്ക്ക് ഈ വിജയം വലിയ ആത്മവീര്യമാണ് നൽകുക.