ഷൂട്ടൗട്ട് വിജയിച്ച് കൊയപ്പ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാൾ സെമിയിൽ

Newsroom

Picsart 23 02 10 23 07 00 503
Download the Fanport app now!
Appstore Badge
Google Play Badge 1

യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്ന് കൊണ്ട് സ്കൈ ബ്ലൂ എടപ്പാൾ കൊയപ്പ സെവൻസിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. കൊയപ്പ സെവൻസിന്റെ സെമിഫൈനൽ പ്രവേശനത്തിനായി ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ആവേശകരമായ മത്സരമാണ് ഇന്ന് കൊടുവള്ളി ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. 37-ാം മിനിറ്റിൽ ഹഖിന്റെ അസിസ്റ്റിൽ നിന്ന് നെല്ലിക്കുത്തിന്റെ മോമോ മികച്ചൊരു ഷോട്ടിലൂടെ ടീമിനെ മുന്നിലെത്തിച്ചു. പതറാതെ കളിച്ച സ്കൈ ബ്ലൂ എടപ്പാൾ 51-ാം മിനിറ്റിൽ ക്രിസ്റ്റിയുടെ അസിസ്റ്റിൽ ഫൈസയിലൂടെ സമനില പിടിച്ചു.

കൊയപ്പ 23 02 10 23 06 47 383

മത്സരം 1-1ന് സമനിലയിലയിൽ തുടരുകയും ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ കഴിയാതെയുൻ വന്നതോടെ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങി. അവസാനം, സ്കൈ ബ്ലൂ സമ്മർദ്ദങ്ങൾ അതിജീവിച്ച് മത്സരം സ്വന്തമാക്കി. സെമി ഫൈനലിൽ ജിംഖാന തൃശ്ശൂരിനെ ആകും അവർ നേരിടുക. മറ്റൊരു സെമിയിൽ സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ നേരിടും.