ശ്രീകാന്തിന് വിജയം, സൈനയ്ക്ക് പരാജയം, വനിത ഡബിള്‍സ് താരങ്ങള്‍ക്കും തോൽവി

Sports Correspondent

Srikanthkidambi
Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാന്‍ ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം. അതേ സമയം സൈന നെഹ്‍വാള്‍ ആദ്യ റൗണ്ടിൽ പുറത്തായി. വനിത ഡബിള്‍സ് ജോഡികളായ ഗായത്രി ഗോപിചന്ദ് – ട്രീസ ജോളി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി. ലോക റാങ്കിംഗിൽ നാലാം നമ്പര്‍ താരത്തെ ആണ് കിഡംബി പരാജയപ്പെടുത്തിയത്.

ശ്രീകാന്ത് കിഡംബി മലേഷ്യയുടെ സി ജിയ ലീയെ നേരിട്ടുള്ള ഗെയിമിൽ ആണ് പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ 22-20, 23-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.

സൈന ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് 9-21, 17-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിലാണ് പിന്നിൽ പോയത്. തായ്‍ലാന്‍ഡ് ജോഡിയോട് 17-21, 18-21 എന്ന സ്കോറിനായിരുന്നു ഗായത്രി – ട്രീസ കൂട്ടുകെട്ട് പിന്നിൽ പോയത്.