മരിയോ ബലോടെല്ലി ഇനി സ്വിറ്റ്സർലാന്റിൽ

20220831 112551

മരിയോ ബലോടെല്ലി സ്വിസ് ക്ലബായ എഫ്‌സി സിയോണിലേക്ക്‌ അദാന ഡെമിർസ്‌പോറിന്റെ താരം ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചാണ് സ്വിറ്റ്സർലാബ്റ്റിലേക്ക് പോകുന്നത്. ബലൊടെല്ലിയും സിയോണുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ ഈ നീക്കം ഔദ്യോഗികമാകും.

31 കാരനായ ഇറ്റാലിയൻ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ തുർക്കിയിൽ 31 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു. അദ്ദേഹം ഇറ്റാലിയൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.

മുമ്പ് മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ച താരമാണ് ബാലോടെല്ലി. പക്ഷെ ഒരു ക്ലബിലും ദീർഘകാലം നിൽക്കുന്ന ശീലം ബലൊട്ടെല്ലിക്ക് ഇല്ല.