അട്ടിമറികള്‍ തുടര്‍ന്ന് ശ്രീജ അകുല, ക്വാര്‍ട്ടറിൽ എതിരാളി മണിക ബത്ര

ബുഡാപെസ്റ്റിലെ ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ തന്റെ മികച്ച ഫോം തുടര്‍ന്ന് ഇന്ത്യയുടെ ശ്രീജ അകുല. ആദ്യ റൗണ്ടിൽ 3-2 എന്ന സ്കോറിന് സ്വീഡന്റെ ലിന്‍ഡ ബെര്‍സ്റ്റോമിനെ പരാജയപ്പെടുത്തിയ ശ്രീജ രണ്ടാം റൗണ്ടിൽ സ്ലൊവാക്കിയയുടെ ബാര്‍ബോറ ബലസോവയെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു.

തന്നെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള താരങ്ങളെയാണ് ആകുല കീഴടക്കിയത്. ക്വാര്‍ട്ടറിൽ ശ്രീജയുടെ എതിരാളി ഇന്ത്യയുടെ തന്നെ മണിക ബത്രയാണ്. 3-2 എന്ന സ്കോറിനായിരുന്നു മണിക ഇറ്റലിയുടെ ജോര്‍ജ്ജിയ പിക്കോലിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയത്. 12-10, 11-13, 11-5, 4-11, 11-8 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയം കുറിച്ചത്.