പ്രീമിയർ ലീഗിൽ സ്പർസിന്റെ ക്ലാസിക് തിരിച്ചുവരവ്!!

Picsart 22 10 29 21 38 12 568

പ്രീമിയർ ലീഗിൽ ഇന്ന് ബൗണ്മതിനെതിരെ ടോട്ടനം ഒരു ക്ലാസിക് തിരിച്ചുവരവ് നടത്തി. ബൗണ്മതിന് എതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷമായിരുന്നു സ്പർസിന്റെ വിജയം.

Picsart 22 10 29 21 38 34 553

സ്പർസിനെ ഇന്ന് തുടക്കം മുതൽ ഞെട്ടിക്കാൻ ബൗണ്മതിനായി. 22ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെയാണ് ബൗണ്മത് തങ്ങളുടെ ആദ്യ ഗോൾ നേടിയത്. കൈഫർ മൂറെ ആയിരുന്നു ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബൗണ്മത് നേടിയ രണ്ടാം ഗോളും മൂറെയുടെ വക ആയിരുന്നു. വലതു വിങ്ങിൽ നിന്ന് ആദം സ്മിത് നൽകിയ ക്രോസിൽ നിന്നായിരുന്നു ഈ ഫിനിഷ്.

56ആം മിനുട്ടിൽ ഹൊയിബിയേർഗ് നൽകിയ ത്രൂ പാസ് കൈക്കലാക്കി ഗോൾ നേടി കൊണ്ട് സെസിങ്നിയോൺ സ്പർസിന് പ്രതീക്ഷ നൽകി. ഇതിനു ശേഷം കണ്ടത് സ്പസിന്റെ ഒരു ക്ലാസിക് തിരിച്ചുവരവായിരുന്നു. 73ആം മിനുട്ടിൽ പെരിസിച് എടുത്ത ക്രോസ് ഹെഡ് ചെയ്ത് ബെൻ ഡേവിസ സ്പർസിന് സമനില നൽകി.

Picsart 22 10 29 21 38 23 609

പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം. ഇഞ്ച്വറി ടൈമിലാണ് ഈ ഗോൾ വന്നത്. അതും ഒരു കോർണറിൽ നിന്ന്. ബെന്റകുർ ആയിരുന്നു മൂന്ന് പോയിന്റ് സ്പർസിന് നൽകിയ വിജയ ഗോൾ നേടിയത്.

ഈ വിജയത്തോടെ സ്പർസ് 26 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ബൗണ്മത് 13 പോയിന്റുമായി 14ആമത് നിൽക്കുന്നു.