2022- 23 വര്‍ഷത്തെ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്നു. ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തയ്‌ഖ്വോണ്‍ഡോ, സൈക്ലീംഗ്, നെറ്റ്‌ബോള്‍, ഹോക്കി (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാദമികളിലേക്ക് മാത്രം), കബഡി, ഹാന്റ്‌ബോള്‍ (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാദമികളിലേക്ക് മാത്രം), ഖോ ഖോ, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ ഇനങ്ങളുടെ സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സോണല്‍ സെലക്ഷനാണ് ഇന്നലെ(വെള്ളി) നടന്നത്. ഇതേ ഇനങ്ങളുടെ കോളേജിലേക്കുള്ള സോണല്‍ സെലക്ഷന്‍ ഇന്ന് (ശനി) നടക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്നവരാണ് സോണല്‍ സെലക്ഷന്‍ ഇറങ്ങിയത്.
അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ ഇനങ്ങളുടെ ജില്ലാ സെലക്ഷന്‍ മാര്‍ച്ച് 8 ാം തിയ്യതി തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. കോളേജ്തല സെലക്ഷന്‍ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരിട്ട് നിയന്ത്രിക്കുന്ന അക്കാദമികളിലേക്ക് മാത്രമായിരിക്കും.
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് മഹ്‌റൂഫ് എച്ച്.പി., സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരുഗരാജ് ടി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകരായ മഞ്ജിത് എ, സിജി ജോസ് കെ., മുഹമ്മദ് നിഷാഖ് കെ.പി., മുഹമ്മദ് ആഷിഖ് കെ, വിനോദ് കൂമാര്‍ ടി. എന്നിവരുടെ നേതൃത്വത്തിലാണ് സെലക്ഷന്‍ നടന്നത്.
Download the Fanport app now!