പന്ത് ഷോ!!! ശതകം നഷ്ടമായത് നാല് റൺസിന്

മൊഹാലി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. ഋഷഭ് പന്തിന്റെയും ഹനുമ വിഹാരിയുടെയും അര്‍ദ്ധ ശതകങ്ങളാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യയെ 357/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. 45 റൺസ് നേടി രവീന്ദ്ര ജഡേജയും 10 റൺസുമായി രവിചന്ദ്രന്‍ അശ്വിനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

പന്ത് 96 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഹാരി 58 റൺസ് നേടി. തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്‍ലി 45 റൺസ് നേടി പുറത്തായി. മയാംഗ് അഗര്‍വാള്‍(33), രോഹിത് ശര്‍മ്മ(29), ശ്രേയസ്സ് അയ്യര്‍(27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.