റോയൽസ് കുടുംബത്തിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് മില്ലര്‍

Sports Correspondent

രാജസ്ഥാനെതിരെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിന്റെ 7 വിക്കറ്റ് വിജയത്തിൽ പ്രധാനിയായത് 38 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറുടെ പ്രകടനം ആയിരുന്നു. തന്റെ മുന്‍ ഫ്രാഞ്ചൈസിയ്ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം റോയൽസ് ഫാമിലിയോട് മാപ്പ് പറഞ്ഞു.

2020, 21 സീസണുകളിൽ ടീമിനൊപ്പമുണ്ടായിരുന്ന താരത്തിന് കാര്യമായ അവസരം ഫ്രാഞ്ചൈസിയ്ക്കൊപ്പം ലഭിച്ചിരുന്നില്ല. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് വിജയത്തിനായി നേടേണ്ട ഘട്ടത്തിൽ ആദ്യ മൂന്ന് പന്ത് തന്നെ സിക്സര്‍ പറത്തിയാണ് മില്ലര്‍ ഗുജറാത്തിന്റെ വിജയം ഒരുക്കിയത്.

തന്റെ ട്വിറ്ററിലൂടെയാണ് താരം മാപ്പ് പറഞ്ഞ് എത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് വൈറൽ ആകുകയും ചെയ്തു.