ഹ്യുങ് മിൻ സോണിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് കണ്ട മത്സരത്തിൽ സ്പർസ് ലെസ്റ്റർ സിറ്റിയെ 6-2 എന്ന സ്കോറിന് തോൽപ്പിച്ചു. സബ്ബായി എത്തി ഹാട്രിക്ക് തികച്ച സോൺ തന്നെ ആണ് ഇന്ന് കളിയുടെ താരമായത്. ലെസ്റ്റർ സിറ്റി അവരുടെ ലീഗിലെ എഴാം മത്സരത്തിലും വിജയമില്ലാതെ നിരാശരായി മടങ്ങേടിയതായും വന്നു.
ഇന്ന് തുടക്കത്തിൽ തന്നെ ലെസ്റ്റർ സിറ്റി ലീഡ് എടുത്തു. ആറാം മിനുറ്റിൽ ജെയിംസ് ജസ്റ്റിൻ നേടിയ പെനാൽറ്റി യൂറി ടൈലമൻസ് ആണ് എടുത്തത്. ടൈലമൻസിന്റെ ആദ്യ പെനാൾട്ടി ലോറിസ് തടഞ്ഞു എങ്കിലും വാർ ആ പെനാൾട്ടി വീണ്ടും എടുക്കാൻ പറഞ്ഞു. രണ്ടാം തവണ ടൈലമൻസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.
ഈ ലീഡ് വെറും മിനുട്ടുകൾ മാത്രമെ നീണ്ടു നിന്നുള്ളൂ. എട്ടാം മിനുട്ടിൽ കുളുസവ്കിയുടെ ക്രോസിൽ നിന്ന് കെയ്നിന്റെ ഹെഡർ സ്കോർ 1-1. പിന്നാലെ 21ആം മിനുട്ടിൽ പെരിസിച് എടുത്ത കോർണർ ഡയർ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. സ്പർസ് 2-1ന്റെ ലീഡിൽ.
ആദ്യ പകുതി അവസാനത്തിലേക്ക് കടക്കുമ്പോൾ 41ആം മിനുട്ടിൽ മാഡിസന്റെ കിടിലൻ ഒരു ഫിനിഷിൽ ലെസ്റ്റർ സമനില പിടിച്ചു. ആദ്യ പകുതി 2-2 എന്ന സ്കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ സ്പർസ് കൂടുതൽ ശക്തരായി. 47ആം മിജുട്ടിൽ എൻഡിഡിയുടെ ഒരു മിസ്റ്റേക്ക് മുതലെടുത്ത ബെന്റക്ർ സ്പർസിന് ലീഡ് നൽകി. 3-2. പിന്നെ സബ്ബായി സോൺ എത്തി. ഈ സീസണിൽ ഗോൾ ഇല്ല എന്ന വിമർശനത്തിന് സോൺ മറുപടി പറയുന്നതാണ് പിന്നെ കണ്ടത്.
73ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നൊരു ലോകോത്തര സ്ട്രൈക്ക്. ആദ്യ ഗോൾ. സോൺ അതുകൊണ്ട് അടങ്ങിയില്ല. 84ആം മിനുട്ടിൽ വീണ്ടും ഒരു ലോകോത്തര ലോങ് റേഞ്ചർ. സോണിന് 2 ഗോൾ, സ്പർസിന് 5 ഗോൾ.
പിന്നെ 87ആം മിനുട്ടിൽ സ്പർസിന്റെ ഒരു കൗണ്ടർ. കെയ്ൻ നൽകിയ പാസ് സ്വീകരിച്ച് വീണ്ടും സോണിന്റെ ഗോൾ. ഹാട്രിക്കിന്റെ മധുരം!! 13 മിനുട്ട് കൊണ്ടാണ് സോൺ ഹാട്രിക്ക് പൂർത്തിയാക്കിയത്. സ്പർസ് ഇതോടെ 6-2ന്റെ വിജയം പൂർത്തിയാക്കുകയും ചെയ്തു.
ഏഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി സ്പർസ് ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ ഒരു പോയിന്റ് മാത്രമുള്ള ലെസ്റ്റർ അവസാന സ്ഥാനത്ത് ആണ് ഉള്ളത്.