ആഴ്‌സണലിന്റെ ഓഗസ്റ്റ് മാസത്തെ മികച്ച താരമായി ഗബ്രിയേൽ ജീസുസ്

ഓഗസ്റ്റ് മാസത്തെ ആഴ്‌സണലിന്റെ പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചു ജയങ്ങൾക്കും മുഖ്യ പങ്ക് വഹിച്ച ബ്രസീലിയൻ താരം ഗബ്രിയേൽ ജീസുസ് ക്ലബിലെ ആ മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 5 കളികളിൽ നിന്നു 3 ഗോളുകളും 3 അസിസ്റ്റുകളും ജീസുസ് നേടിയിരുന്നു.

ആരാധകർ വോട്ടെടുപ്പ് വഴിയാണ് വിജയിയെ തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്ത് ഗബ്രിയേൽ മാർട്ടിനെല്ലി എത്തിയപ്പോൾ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആണ് മൂന്നാമത് എത്തിയത്. ബോർൺമൗതിനു എതിരായ വില്യം സാലിബയുടെ മിന്നും ഗോൾ ഓഗസ്റ്റിലെ മികച്ച ഗോൾ ആയും തിരഞ്ഞെടുക്കപ്പെട്ടു. ജീസുസിന്റെ ആഴ്‌സണലിന് ആയുള്ള ലെസ്റ്റർ സിറ്റിക്ക് എതിരായ ആദ്യ ഗോൾ വോട്ടെടുപ്പിൽ രണ്ടാമത് എത്തി.