സ്കൈയടിയിൽ കുതിച്ച് ഇന്ത്യ!!! 229 റൺസ്

Suryakumaryadavsky

സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പനടിയിൽ തകര്‍ന്ന് ശ്രീലങ്ക.  51 പന്തിൽ 112 റൺസ് നേടിയ സൂര്യകുമാര്‍ യാദവും 36 പന്തിൽ 46 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനും പുറമെ 16 പന്തിൽ 35 റൺസ് നേടി രാഹുല്‍ ത്രിപാഠിയും ആണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 229 റൺസാണ് നേടിയത്.

ആദ്യ ഓവറിൽ തന്നെ ഇഷാന്‍ കിഷനെ നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ രാഹുല്‍ ത്രിപാഠിയും ഗില്ലും ചേര്‍ന്ന് 49 റൺസാണ് നേടിയത്. ത്രിപാഠിയായിരുന്നു അടിച്ച് തകര്‍ത്ത് കളിച്ചത്.

ഗില്ലിന് കൂട്ടായി സൂര്യകുമാര്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഇന്ത്യ 111 റൺസ് കൂട്ടിചേര്‍ത്തു. ഹാര്‍ദ്ദിക് പാണ്ഡ്യയും ദീപക് ഹൂഡയും വേഗത്തിൽ പുറത്തായപ്പോള്‍ 45 പന്തിൽ സൂര്യകുമാര്‍ യാദവ് തന്റെ ശതകം പൂര്‍ത്തിയാക്കി.

അക്സര്‍ പട്ടേൽ 9 പന്തിൽ 21 റൺസും നേടി. സൂര്യകുമാര്‍ 7 ഫോറും 9 സിക്സും നേടിയപ്പോള്‍ അക്സര്‍ പട്ടേൽ 4 സിക്സും 9 ഫോറും നേടി.