സൂര്യകുമാറിന് ഫിഫ്റ്റി, മുംബൈയ്ക്ക് 162 റൺസ്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 162 റൺസ്. 6 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഈ സ്കോര്‍ നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയ ഫിഫ്റ്റിയാണ് ടീമിന് തുണയായത്. രോഹിത് ശര്‍മ്മ 35 റൺസും നമന്‍ ധിര്‍ 28 റൺസും നേടി.
റയാൻ റിക്കൽട്ടണിനെയും തിലക് വര്‍മ്മയെയും വേഗം നഷ്ടമായ മുംബൈയെ മൂന്നാം വിക്കറ്റിൽ 53 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. റയാന്‍ റിക്കൽട്ടണിനെയും തിലക് വര്‍മ്മയെയും ഒരേ ഓവറിൽ മുകേഷ് കുമാര്‍ പുറത്താക്കുകയായിരുന്നു. പവര്‍പ്ലേയിൽ 41 റൺസ് മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്. 35 റൺസ് നേടിയ രോഹിത് പുറത്താകുമ്പോള്‍ മുംബൈ 71/3 എന്ന നിലയിലായിരുന്നു.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെ വിപ്രാജ് നിഗം പുറത്താക്കിയപ്പോള്‍ മുംബൈയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. അഞ്ചാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവും നമന്‍ ധിറും ചേര്‍ന്ന് 37 റൺസാണ് മുംബൈയ്ക്കായി നേടിയത്. 36 പന്തിൽ 51 റൺസ് നേടിയ സ്കൈയെ നഷ്ടമാകുമ്പോള്‍ മുംബൈയുടെ സ്കോര്‍ ബോര്‍ഡിൽ 122 റൺസായിരുന്നു. ലുംഗി എന്‍ഗിഡിയ്ക്കായിരുന്നു സ്കൈയുടെ വിക്കറ്റ്.
മിച്ചൽ സാന്റനര്‍ 13 പന്തിൽ 18 റൺസും കോര്‍ബിന്‍ ബോഷ് 4 പന്തിൽ 11 റൺസും നേടി മുംബൈയെ 162 റൺസിലേക്ക് എത്തിച്ചു.