Indian Premier LeagueCricketFeatured

സമീര്‍ റിസ്വി!!! ഡൽഹിയ്ക്കായി രണ്ടാമത്തെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ്

Rizviheroics

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സമീര്‍ റിസ്വിയുടെ ബാറ്റിംഗ് മികവിൽ ഡൽഹിയ്ക്ക് തകര്‍പ്പന്‍ വിജയം. 163 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയുടെ തുടക്കം പാളിയെങ്കിലും സമീര്‍ റിസ്വിയും പതും നിസ്സങ്കയും മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഫിഫ്റ്റിയുമായി റിസ്വി ഡൽഹിയുടെ രക്ഷയ്ക്കെത്തുന്നത്.

Sameerrizvi

കെഎൽ രാഹുലും നിതീഷ് റാണയും വേഗത്തിൽ പുറത്തായപ്പോള്‍ 7/2 എന്ന നിലയിലായിരുന്നു ഡൽഹി. പതും നിസ്സങ്കയും കഴിഞ്ഞ മത്സരത്തിലെ ഹീറോ സമീര്‍ റിസ്വിയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 42/2 എന്ന നിലയിലായിരുന്നു ഡൽഹി.

66 റൺസ് കൂട്ടുകെട്ടിനെ പതു നിസ്സങ്കയുടെ വിക്കറ്റ് വീഴ്ത്തി മിച്ചൽ സാന്റനര്‍ ആണ് തകര്‍ത്തത്. 44 റൺസാണ് നിസ്സങ്ക നേടിയത്. 21 റൺസുമായി ഡേവിഡ് മില്ലര്‍ 18.1 ഓവറിൽ ഡൽഹിയുടെ വിജയം ഉറപ്പാക്കി. ഡൽഹി 18.1 ഓവറിൽ164/4 എന്ന സ്കോര്‍ നേടിയാണ് മുംബൈയ്ക്ക് ആദ്യ തോൽവി സമ്മാനിച്ചത്.