സിന്ധുവിന് പ്രീക്വാര്‍ട്ടറിൽ എതിരാളിയായി എത്തുന്നത് ഡെന്മാര്‍ക്ക് താരം

Sports Correspondent

വനിത സിംഗിള്‍സ് പ്രീക്വാര്‍ട്ടറിൽ കടന്ന പിവി സിന്ധുവിന് എതിരാളിയായി എത്തുന്നത് ഡെന്മാര്‍ക്കിന്റെ ലോക 12ാം നമ്പര്‍ താരം. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡട് ആണ് പ്രീക്വാര്‍ട്ടറിൽ സിന്ധുവിന്റെ എതിരാളി.

ഗ്രൂപ്പ് ജെയിലെ ഇരു മത്സരങ്ങളും വിജയിച്ചാണ് പിവി സിന്ധു നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഐ ഗ്രൂപ്പ് ജേതാവായാണ് മിയ എത്തുന്നത്. വളരെ അഗ്രസ്സീവ് ആയ താരമാണ് മിയയെന്നും അതിനായി താന്‍ കരുതിയിരിക്കണമെന്നുമാണ് സിന്ധു തന്റെ എതിരാളി ആരെന്ന് അറിഞ്ഞതിൽ പിന്നെ നടത്തിയ പ്രസ്താവന.