കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫിയിൽ ആദ്യം ബാറ്റ് ചെയ്ത് 259/9 എന്ന സ്കോര്‍ നേടി ആന്ധ്ര പ്രദേശ്. റിക്കി ഭുയി നേടിയ 46 റൺസിന്റെയും 31 റൺസ് നേടിയ നിതീഷ് റെഡ്ഡിയുടെയും ബാറ്റിംഗ് മികവിലാണ് ആന്ധ്ര ഈ സ്കോര്‍ നേടിയത്.
അഭിഷേക് റെഡ്ഡി(31), അശ്വിന്‍ ഹെബ്ബാര്‍(26), ശ്രീകര്‍ ഭരത്(24), കരൺ ഷിന്‍ഡേ(28) എന്നിവര്‍ക്കെല്ലാം ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിച്ചിരുന്നില്ല. കേരളത്തിനായി സിജോമോന്‍ ജോസഫും ഫൈസൽ ഫനൂസും മൂന്ന് വീതം വിക്കറ്റ് നേടി.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)