അരങ്ങേറ്റ ടെസ്റ്റ് അര്‍ദ്ധ ശതകവുമായി ഷഫാലി വര്‍മ്മ, മന്ഥാനയ്ക്കും അര്‍ദ്ധ ശതകം, ഓപ്പണര്‍മാരുടെ ശതക കൂട്ടുകെട്ട്

Shafaliverma

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അര്‍ദ്ധ ശതകം നേടി ഷഫാലി വര്‍മ്മ. ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം. ഇംഗ്ലണ്ട് 396/9 എന്ന സ്കോറിന് ഡിക്ലയര്‍ ചെയ്ത ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.

ചായയ്ക്ക് പിരിയുമ്പോള്‍ 63/0 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അതിവേഗത്തിലാണ് അവസാന സെഷനിൽ സ്കോറിംഗ് നടത്തിയത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 30 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 112 റൺസാണ് നേടിയത്. 56 റൺസുമായി ഷഫാലി വര്‍മ്മയും 51 റൺസുമായി സ്മൃതി മന്ഥാനയുമാണ് ക്രീസിൽ.

Previous articleബ്രിസ്റ്റോളിൽ ഇന്ത്യക്ക് മികച്ച തുടക്കം
Next article“ബാഴ്സലോണയിലേക്ക് പോകില്ല, തന്നെ ബാഴ്സ ജേഴ്സിയിൽ ഒരിക്കലും കാണില്ല” – റാമോസ്