ഏഴു വർഷങ്ങൾക്ക് ശേഷം ബെലോട്ടി ടോറിനോ വിടും

20220701 172922

ഏഴു വർഷങ്ങൾക്ക് ശേഷം ടോറിനോയും ആയുള്ള ബന്ധം അവസാനിപ്പിച്ചു ആന്ദ്രയ ബെലോട്ടി. ടോറിനോ മോശം ഫോമിൽ നിൽക്കുന്ന സമയത്തും എന്നും ഗോളുകൾ കണ്ടത്താൻ മിടുക്കൻ ആയ 28 കാരനായ ബെലോട്ടി ക്ലബുമായി പുതിയ കരാറിൽ ഒപ്പ് വക്കില്ല എന്നു ക്ലബ് തന്നെയാണ് അറിയിച്ചത്. 2015 മുതൽ ഇത് വരെ കളിച്ച 251 കളികളിൽ 113 ഗോളുകൾ ആണ് ഇറ്റാലിയൻ മുന്നേറ്റ നിര താരം ടോറിനോക്ക് ആയി നേടിയത്.

20220701 172608

കഴിഞ്ഞ സീസണിൽ ഒഴിച്ചാൽ ബാക്കിയുള്ള എല്ലാ സീസണിലും ക്ലബിന് ആയി 10 ൽ ഏറെ ഗോളുകൾ കണ്ടത്താൻ കഴിഞ്ഞ ബെലോട്ടി ഇതോടെ ഫ്രീ ഏജന്റ് ആവും. നിലവിൽ ഒരു ക്ലബും ആയി കരാറിൽ എത്തിയിട്ടില്ലാത്ത ഇറ്റാലിയൻ താരം ഉടൻ തന്നെ തന്റെ ഭാവിയെ കുറിച്ചു തീരുമാനം എടുക്കും എന്നാണ് സൂചന. ടോറിനോ ആരാധകർക്ക് അവരുടെ സമീപകാല ഇതിഹാസത്തെ ആണ് ബെലോട്ടിയിലൂടെ നഷ്ടമാവുന്നത്. പ്രിയപ്പെട്ട ബെലോട്ടി, നിങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു ഇന്ന് മുതൽ നമ്മൾ തമ്മിൽ വഴി പിരിയുന്നു എന്നാണ് ടോറിനോ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.