റൂണിയും ഹെൻറിയും മാത്രമുള്ള റെക്കോർഡ് ബുക്കിൽ ഇനി അഗ്വേറോയും, ഒപ്പം മറ്റൊരു അപൂർവ റെക്കോർഡും

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോളടിയിൽ മറ്റൊരു നായികകല്ല് പിന്നിട്ട് മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊ. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ 100 പ്രീമിയർ ലീഗ് ഗോളുകൾ എന്ന നേട്ടമാണ് താരം ഇന്ന് പൂർത്തിയാക്കിയത്. കൂടാതെ ഒരു സീസണിൽ ആദ്യ 6 മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡും താരം ഇന്ന് സ്വന്തം പേരിൽ കുറിച്ചു.

വാറ്റ്ഫോഡിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്ത മത്സരത്തിൽ നേടിയ പെനാൽറ്റി ഗോളോടെയാണ് അഗ്വേറോ ഇത്തിഹാദ് സ്റ്റേഡിയത്തിൽ സെഞ്ചുറി പൂർത്തിയാക്കിയത്. 2011 ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് സിറ്റിയിൽ എത്തിയ അഗ്വേറോ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈകർമാരിൽ ഒരാൾ എന്ന നിലയിലേക്കാണ് വളർന്നത്. നിലവിൽ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടകാരനാണ് അഗ്വേറോ. ഇതുവരെ സിറ്റിക്കായി 239 ഗോളുകൾ താരം അടിച്ചു കൂട്ടിയിട്ടുണ്ട്.

ഒരേ സ്റ്റേഡിയത്തിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ പ്രീമിയർ ലീഗ് കളിക്കാരനാണ് അഗ്വേറോ. നേരത്തെ ആഴ്സണൽ സ്‌ട്രൈക്കർ തിയറി ഹെൻറി ഹൈബറി സ്റ്റേഡിയത്തിലും, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂണി ഓൾഡ് ട്രാഫോഡിലും നൂറ് ഗോളുകൾ എന്ന നേട്ടം കൈവരിച്ചിരുന്നു.