ഇതു തന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം!!

Picsart 22 11 28 17 32 02 795

ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം ഇന്ന് കാമറൂണും സെർബിയയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കണ്ട കളി ആണെന്ന്. കാമറൂണും സെർബിയയും ഒരിക്കൽ മാത്രമെ ഇതിനു മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളൂ. അത് 2010ൽ ഒരു സൗഹൃദ മത്സരത്തിൽ ആയിരുന്നു. അന്ന് മത്സരം 4-3ന് സെർബിയ വിജയിച്ചിരുന്നു. അന്ന് പിറന്ന അത്ര ഗോൾ ഒന്നും ഇന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ആ ആദ്യ ഏറ്റുമുട്ടലിനേക്കാൾ അത്യന്തം ആവേശകരമായ മത്സരമാണ് ഇന്ന് ഖത്തറിൽ കാണാൻ ആയത്. ഇന്ന് 3-3ന്റെ ത്രില്ലർ ഫുട്ബോൾ പ്രേമികൾക്ക് കാണാൻ ആയി‌

Picsart 22 11 28 17 32 19 734

മത്സരം ഇന്ന് നല്ല രീതിയിൽ ആണ് രണ്ട് ടീമുകളുൻ തുടങ്ങിയത്. മിട്രോവിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആയിരുന്നു സെർബിയയുടെ ആദ്യ അറ്റാക്ക്. 17ആം മിനുട്ടിൽ ഒരു മിട്രോവിച് ഗോൾ ശ്രമം കൂടെ ചെറിയ വ്യത്യാസത്തിൽ പുറത്ത് പോയി. ആദ്യ നല്ല അറ്റാക്കുകൾ സെർബിയയിൽ നിന്ന് ആയിരുന്നു എങ്കിലും കളിയിലെ ആദ്യ ഗോൾ കാമറൂൺ ആണ് നേടുയത്.

29ആം മിനുട്ടിൽ ടോളോ എടുത്ത കോർണർ ഫ്ലിക്ക് ചെയ്ത് എത്തിയത് കാസ്റ്റെലെറ്റോയുടെ കാലിൽ. അനായാസം പോയിന്റ് ബ്ലാങ്ക് പൊസിഷനിൽ വെച്ച് ഗീൾ കണ്ടെത്തി കാമറൂൺ ആദ്യ ഗോൾ ആഘോഷിച്ചു. പിന്നീട് കാമറൂൺ കളി നിയന്ത്രിക്കാൻ ശ്രനിച്ച്യ് എങ്കിലും ആദ്യ പകുതിക്ക് തൊട്ടു മുമ്പ് കാര്യങ്ങൾ മാറിമറിഞ്ഞു.

Picsart 22 11 28 17 32 54 545

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിന്റെ ഒന്നാം മിനുട്ടിൽ ടാഡിചിന്റെ അസിസ്റ്റിൽ നിന്ന് പാവ്ലോവിച് ലക്ഷ്യം കണ്ടു. സ്കോർ 1-1. കളി പുനരാരംഭിച്ച് സെക്കൻഡുകൾക്ക് അകം വീണ്ടും ഒരു സെർബിയൻ ഗോൾ. ഇത്തവണ മിലിങ്കോവിച് സാവിചിന്റെ ഇടം കാലൻ ഷോട്ടിന് മുന്നിൽ ആണ് കാമറൂൺ തകർന്നത്. ഹാഫ് ടൈമിന് പിരിയുമ്പോൾ സ്കോർ 2-1.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ സെർബിയയുടെ സ്റ്റാർ സ്ട്രൈക്കർ മിട്രോവിച് കൂടെ ഗോൾ നേടിയതോടെ സ്കോർ 3-1 എന്നായി. കാമറൂൺ കളി കൈവിട്ടു എന്ന് തോന്നിയ സമയം.

Picsart 22 11 28 17 32 12 129

അപ്പോഴാണ് ക്യാപ്റ്റൻ അബൂബക്കറിനെ കാമറൂൺ പകരക്കാരനായി കളത്തിൽ എത്തിക്കുന്നത്. 63ആം മിനുട്ടിൽ അബൂബക്കാർ കാമറൂണെ കളിയിൽ തിരികെ കൊണ്ടു വന്നു. ഓഫ്സൈഡ് ട്രാപ് വെട്ടിച്ച് മുന്നേറിയ വെറ്ററൻ താരം ഐസ് കോൾഡ് ചിപ്പിലൂടെ കാമറൂണിന്റെ രണ്ടാം ഗോൾ നേടി. ഈ ടൂർണമെന്റ് കണ്ട മികച്ച ഫിനിഷുകളിൽ ഒന്നായിരുന്നു ഇത്.

Picsart 22 11 28 17 32 29 127

മൂന്ന് മിനുട്ടുകൾക്ക് അകം കാമറൂൺ വീണ്ടും ഗോൾ നേടി. ഇത്തവണ ഗോൾ ഒരുക്കിയത് അബൂബക്കാർ ആയിരുന്നു. ഒറ്റയ്ക്ക് മിന്നേറിയ അബൂബക്കർ നൽകിയ പാസ് പെനാൾട്ട് ബോക്സിലേക്ക് ഓടി എത്തിയ ചുപ മൗടിംഗ് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-3. ഇതിനു ശേഷം നിരവധി അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചു. ഒരു വിന്നർ മാത്രം ഈ ത്രില്ലറിൽ നിന്ന് അകന്നു നിന്നു.

ഈ സമനില രണ്ട് ടീമുകളുടെ പ്രീക്വാർട്ടർ പ്രതീക്ഷ കാക്കാൻ സഹായിക്കും. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ടീമുകൾക്കും ഒരോ പോയിന്റ് വീതമാണ് ഉള്ളത്. ഇനി അവസാന മത്സരത്തിൽ കാമറൂൺ ബ്രസീലിനെയും സെർബിയ സ്വിറ്റ്സർലാന്റിനെയും നേരിടും