സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 28 മുതൽ

Newsroom

ഇരുപത്തി മൂന്നാമത് സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 28ന് ആരംഭിക്കും. ഗുരുവായൂർ ചാമ്പ്യൻഷിപ്പിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത്. ഡിസംബർ ഒന്നാം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ 8 ജില്ലകൾ മാത്രമേ ഇത്തവണ പങ്കെടുക്കുന്നുള്ളൂ.

ആദ്യ മത്സരത്തിൽ തിരുവനന്തപുരം കോഴിക്കോടിനെ നേരിടും. നവംബർ 30ന് സെമി ഫൈനലുകളും ഡിസംബർ 1ന് ഫൈനലും നടക്കും. മത്സരത്തിന് കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മത്സരം മൈകൂജോ ആപ്പ് വഴി തത്സമയം ടെലിക്കാസ്റ്റും ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഫിക്സ്ചർ;