ക്രൊയേഷ്യയും യൂറോ കപ്പ് യോഗ്യത നേടി

കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനായി യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ സ്ലൊവാക്യയെ തോൽപ്പിച്ചതോടെയാണ് ക്രൊയേഷ്യ യൂറോ കപ്പ് ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ ക്രൊയേഷ രണ്ടാം പകുതിയിലാണ് മൂന്നു ഗോളും അടിച്ച് വിജയം സ്വന്തമാക്കിയത്.

ഇവാൻ പെരിസിച്, വ്ലാസിച്, പെറ്റ്കോവിച് എന്നിവരാണ് ക്രൊയേഷ്യയുടെ സ്കോറേഴ്സ്. രണ്ടാം പകുതിയുടെ 66ആം മിനുട്ടിൽ സ്ലൊവാക്യയുടെ മാക് ചുവപ്പ് കണ്ട് പുറത്തു പോയത് ക്രൊയേഷ്യക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഗ്രൂപ്പ് ഇയിൽ 18 പോയന്റുമായി ക്രൊയേഷ്യ തന്നെയാണ് ഒന്നാമത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആകുമെന്ന് അറിയാൻ അവസാന യോഗ്യതാ റൗണ്ട് പോരാട്ടം വരെ കാത്തിരിക്കേണ്ടി വരും. 12 പോയന്റുള്ള ഹംഗറിയും 11 പോയന്റുള്ള വെയിൽസും തമ്മിലാണ് അവസാന പോരാട്ടം. ഇതിൽ വിജയിച്ചാൽ വെയിൽസിന് യോഗ്യത നേടാം. അല്ലായെങ്കിൽ ഹംഗറി ആകും യൂറോ കപ്പ് കളിക്കുക.

Previous articleസംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 28 മുതൽ
Next articleആറിൽ ആറ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് എതിരാളികളില്ല