ദക്ഷിണാഫ്രിക്കൻ പരമ്പരയിലേക്ക് ജെയിംസ് ആൻഡേഴ്സൺ മടങ്ങിവരാൻ സാധ്യത 

ആഷസിലേറ്റ പരിക്ക് മൂലം ഇംഗ്ലണ്ട് ടീമിൽ നിന്ന് വിട്ടനിൽക്കുന്ന ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ മടങ്ങി വരുമെന്ന സൂചനകൾ. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെയാണ് ആൻഡേഴ്സണ് പരിക്കേറ്റത്. തുടർന്ന് ആഷസ് പരമ്പരയിൽ നിന്ന് പുറത്തുപോയ ആൻഡേഴ്സൺ ഇംഗ്ലണ്ടിന്റെ ന്യൂസിലാൻഡ് പരമ്പരയിലും കളിച്ചിരുന്നില്ല.

എന്നാൽ താരം പരിക്ക് മാറി പോച്ചെഫ്സ്ട്രൂമിൽ പരിശീലനം നടത്താൻ പോവുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടർ ആഷ്‌ലി ജൈൽസ് വ്യക്തമാക്കി. ആൻഡേഴ്സന്റെ പരിക്ക് മാറിയെന്നും മെഡിക്കൽ ടീം താരത്തിന്റെ ആരോഗ്യ സ്ഥിതിയിൽ സംതൃപ്തരാണെന്നും ജൈൽസ് പറഞ്ഞു. ഇതോടെയാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ താരം തിരിച്ചുവരാനുള്ള സാധ്യത തെളിഞ്ഞത്. ഇംഗ്ലണ്ടിന് വേണ്ടി 149 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജെയിംസ് ആൻഡേഴ്സൺ 575 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Previous articleപ്യാനിചിന് പരിക്ക്, യുവന്റസിലേക്ക് മടങ്ങി
Next articleസംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 28 മുതൽ