വനിത ലോക ടി20 സെമി ലൈനപ്പ് ഇപ്രകാരം

- Advertisement -

വനിത ലോക ടി20യില്‍ സെമി ലൈനപ്പ് തയ്യാര്‍. ആദ്യ സെമിയില്‍ വിന്‍ഡീസും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. നവംബര്‍ 23നു ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നു ആദ്യ സെമിയും 5.30നു രണ്ടാം സെമിയും അരങ്ങേറും. ഫൈനല്‍ മത്സരം നവംബര്‍ 25നു ഇന്ത്യന്‍ സമയം 5.30നു നടക്കും.

ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയയെ അവസാന മത്സരത്തില്‍ 48 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി മാറിയത്. ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് ജയം നേടി ആതിഥേയരായ വിന്‍ഡീസ് ഗ്രൂപ്പ് എ യിലെ ചാമ്പ്യന്മാരായി. അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ നാല് ടീമുകളും തങ്ങളുടെ സെമി സ്ഥാനങ്ങള്‍ ഉറപ്പിച്ചിരുന്നു.

Advertisement