നേരിട്ടുള്ള യോഗ്യതയില്ല, സീമയുടെ യോഗ്യത മറ്റു താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ച്

Seemapunia

ഡിസ്കസ് ത്രോയിൽ ഗ്രൂപ്പ് എയിലെ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്തെത്തി ഇന്ത്യയുടെ സീമ പൂനിയ. ആദ്യ ശ്രമം ഫൗള്‍ ആയെങ്കിലും രണ്ടാം ശ്രമത്തിൽ 60.57 മീറ്റര്‍ ദൂരം എറിഞ്ഞ പൂനിയ തന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു. മൂന്നാം ശ്രമത്തിൽ സീമയ്ക്ക് 58.93 മീറ്റര്‍ മാത്രമേ എറിയുവാന്‍ സാധിച്ചുള്ളു. എന്നാൽ ഫൈനലിലേക്ക് താരം കടക്കുമോ എന്നത് അറിയുവാന്‍ രണ്ടാം ഗ്രൂപ്പിലെ യോഗ്യത മത്സരങ്ങള്‍ കൂടി അവസാനിക്കണം.

യോഗ്യത മാര്‍ക്ക് ആയ 64 മീറ്റര്‍ കടക്കുകയോ അല്ലെങ്കില്‍ ഏറ്റവും മികച്ച 12 മത്സരാര്‍ത്ഥികളാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ ഇന്ത്യയുടെ കമല്‍പ്രീത് ഇന്ന് മത്സത്തിനിറങ്ങുന്നുണ്ട്.

ഈ ഗ്രൂപ്പിൽ നിന്ന് ഒരാള്‍ക്കും നേരിട്ടുള്ള യോഗ്യത മാര്‍ക്ക് ആയ 64 മീറ്റര്‍ കടക്കാനായിരുന്നില്ല. ക്രൊയേഷ്യയുടെ സാന്‍ഡ്ര പെര്‍ക്കോവിക് 63.75 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനത്തെത്തി. ജര്‍മ്മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് 63.73 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാമതുമെത്തി.

Previous articleഅപ്പീൽ ജയിച്ചു, 4×400 മീറ്റർ മിക്സഡ് റിലെയിൽ അമേരിക്കയെ അയോഗ്യമാക്കിയത് തിരിച്ചെടുത്തു
Next articleആൾബ്രൈറ്റണ് ലെസ്റ്ററിൽ പുതിയ കരാർ