അപ്പീൽ ജയിച്ചു, 4×400 മീറ്റർ മിക്സഡ് റിലെയിൽ അമേരിക്കയെ അയോഗ്യമാക്കിയത് തിരിച്ചെടുത്തു

20210731 064821

ഇന്നലെ നടന്ന 4×400 മീറ്റർ മിക്സഡ് റിലെയിൽ അമേരിക്കയെ അയോഗ്യമാക്കിയത് തിരിച്ചെടുത്തു. ഇന്നലെ സോണിന് പുറത്ത് ബാറ്റൺ കൈമാറി എന്നു പറഞ്ഞായിരുന്നു ഹീറ്റ്‌സിൽ ഏറ്റവും മികച്ച സമയം കുറിച്ചിട്ടും അമേരിക്കൻ ടീം അയോഗ്യമായത്. എന്നാൽ ഇതിനെതിരെ അമേരിക്കൻ ടീം അപ്പീൽ നൽകിയിരുന്നു.

എലിയ ഗുഡ്വിൻ, ലൈയിന ഇർബി എന്നിവർ തമ്മിലുള്ള ബാറ്റൺ കൈമാറ്റം ആണ് വിഷയമായത്. എന്നാൽ നിലവിൽ അപ്പീൽ ജയിക്കാൻ അമേരിക്കക്ക് ആയെന്നാണ് അമേരിക്കൻ ടീം പ്രതികരിച്ചത്. ഇതോടെ ഇന്ന് നടക്കുന്ന ഫൈനലിൽ സ്വർണം തേടി അമേരിക്ക ഇറങ്ങും.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിംഗ്, ബോസ്നിയൻ താരം കൊച്ചിയിൽ
Next articleനേരിട്ടുള്ള യോഗ്യതയില്ല, സീമയുടെ യോഗ്യത മറ്റു താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ച്