ലോൺ നീക്കം പരാജയം, സോൾ നിഗസ് ചെൽസിയിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങും

Img 20220608 122656

ചെൽസി ലോണിൽ ടീമിലേക്ക് എത്തിക്കുന്ന താരങ്ങളിൽ ഭൂരിഭാഗവും നിരാശ മാത്രം നൽകുന്നതാണ് സമീപ വർഷങ്ങളിൽ കണ്ടത്. കൊവാചിച് അല്ലാതെ ചെൽസിയുടെ സമീപകാലത്തെ ലോൺ നീക്കങ്ങൾ എല്ലാം പരാജയമായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ചെൽസിയിലേക്ക് എത്തിയ സോൾ നിഗസിന്റെ അവസ്ഥയും അതാണെന്ന് പറയാം. വലിയ പ്രതീക്ഷയോടെ ആണ് സോളിനെ ചെൽസി ക്ലബിൽ എത്തിച്ചത്. എന്നാൽ ചെൽസിയിൽ കാര്യമായി തിളങ്ങാൻ സോളിനായില്ല.

അതുകൊണ്ട് തന്നെ സോൾ നിഗസിനെ 35 മില്യൺ നൽകി സ്ഥിര കരാറിൽ സ്വന്തമാക്കാനുള്ള വ്യവസ്ഥ ചെൽസി ഉപയോഗിക്കുകയില്ല. സോൾ നിഗസ് അതുകൊണ്ട് തന്നെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരികെ പോകും. ചെൽസി തന്നെ ഇത് സ്ഥിരീകരിച്ചു കഴിഞ്ഞു. ഹിഗ്വയിൻ, ഫാൽകാവോ, പാറ്റോ, കരെസ്മ എന്ന് തുടങ്ങി ലോണിൽ നിരാശ നൽകിയ വലിയ നിരയ്ക്ക് ഒപ്പം സോൾ നിഗസും ചേരും.