10 മില്യൺ നൽകി ബ്രസീലിയൻ യുവതാരം മാർക്കസ് ലാസിയോ സ്വന്തമാക്കി

20220608 123219

ബ്രസീലിയൻ യുവ മിഡ്ഫീൽഡർ മാർക്കോസ് അന്റോണിയോയെ ലാസിയോ സൈൻ ചെയ്തു. 10 മില്യൺ നൽകിയാണ് അന്റോണിയോ മാർക്കോസിനെ ലാസിയോ സൈൻ ചെയ്തിരിക്കുന്നത്. കരാർ സാങ്കേതിക നടപടികൾ പൂർത്തിയായതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ആഴ്ച മാർക്കോസിന്റെ മെഡിക്കൽ നടക്കും. 90000 യൂറോ ആകും താരത്തെ വേതനം.

ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. ഉക്രൈൻ ക്ലബായ ഷക്തറിന്റെ താരമായിരുന്നു അന്റോണിയോ. 21കാരനായ അന്റോണിയോ 2019 മുതൽ ഷക്തറിനൊപ്പം ഉള്ള താരമാണ്. ബ്രസീലിയൻ അണ്ടർ 23 ടീമിനായും അണ്ടർ 20 ടീമിനായും മുമ്പ് കളിച്ചിട്ടുണ്ട്.