ഫാബ് ഫോറിൽ മുന്നില്‍ റൂട്ട് തന്നെ – സാബ കരീം

Joeroot

ഇംഗ്ലണ്ട് മുന്‍ ടെസ്റ്റ് നായകന്‍ ജോ റൂട്ടാണ് ഫാബ് ഫോറില്‍ എന്നും മുന്നിലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ജോ റൂട്ട്, വിരാട് കോഹ്‍ലി, കെയിന്‍ വില്യംസൺ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

വിരാട് കോഹ്‍ലിയ്ക്ക് പിന്തുണയായി കെഎൽ രാഹുല്‍, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത് എന്നീ താരങ്ങളുണ്ടെന്നും അതേ അവസ്ഥയാണ് ന്യൂസിലാണ്ടിലും ഓസ്ട്രേലിയയിലുമെന്നും എന്നാൽ ജോ റൂട്ട് ഒറ്റയ്ക്കാണ് ഇംഗ്ലണ്ടിനെ പല മത്സരങ്ങളിലും ജയിപ്പിക്കുന്നതെന്നും അതിനാൽ തന്നെ ഫാബ് ഫോറിലെ മറ്റു താരങ്ങളെക്കാള്‍ ഏറെ മുന്നിൽ അത് റൂട്ട് തന്നെയാണെന്നും കരീം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി മറ്റ് മൂന്ന് പേരെയും പിന്തള്ളി ബഹു ദൂരും മുന്നിലേക്ക് റൂട്ട് എത്തിയെന്നും നാലാം ഇന്നിംഗ്സിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് ടെക്നിക്കും ടെംപറമെന്റും എല്ലാം മികച്ച് നിൽക്കുന്നത് റൂട്ട് തന്നെയാണെന്ന് അദ്ദേഹം തെളിയിച്ചുവെന്നും സാബ കരീം പറഞ്ഞു.