പ്രീമിയർ ലീഗ് ക്ലബായ ന്യൂ കാസിൽ യുണൈറ്റഡ് ഏറ്റെടുക്കുന്നതിൽ നിന്ന് സൗദി കമ്പനി പിന്മാറി. ന്യൂ കാസിൽ യുണൈറ്റഡ് ഏറ്റെടുക്കുന്നതിന് വേണ്ടി രംഗത്തുവന്ന സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ്മെന്റ് കമ്പനി, പി.സി.പി ക്യാപിറ്റൽ പാർട്ണർസ് & റൂബൻ ബ്രതെർസ് എന്നിവരാണ് ക്ലബ് എടുക്കുന്നതിൽ നിന്ന് പിന്മാറിയത്. ഏകദേശം 300 മില്യൺ പൗണ്ടിനാണ് ന്യൂ കാസിൽ വാങ്ങാൻ സൗദി കമ്പനി രംഗത്തെത്തിയിരുന്നത്.
ന്യൂ കാസിൽ ഏറ്റെടുക്കുന്നതിന് വേണ്ടി സൗദി കമ്പനി കഴിഞ്ഞ ഏപ്രിലിൽ തന്നെ ആവശ്യമായ പേപ്പറുകൾ പ്രീമിയർ ലീഗിന് നൽകിയിരുന്നു. പ്രീമിയർ ലീഗ് നടപടികൾ ഏറ്റെടുക്കാൻ വൈകിയതും ലോകത്താകമാനം പടർന്ന കൊറോണ വൈറസ് ബാധയും ന്യൂ കാസിൽ സ്വന്തമാക്കുന്നതിൽ നിന്ന് സൗദി കമ്പനിയെ പിന്മാറാൻ പ്രേരിപ്പിക്കുകയായിരുന്നു.
അതെ സമയം ന്യൂ കാസിൽ ആരാധകരെ സംബന്ധിച്ച് ഈ വാർത്ത വളരെയധികം നിരാശ സമ്മാനിക്കുന്നതാണ്. പ്രീമിയർ ലീഗ് സീഅനിൽ 13ആം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച ന്യൂ കാസിലിന് അടുത്ത സീസണിൽ മികച്ച താരങ്ങൾ എത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്.