സഞ്ജു സാംസൺ ഇന്ത്യയുടെ ക്യാപ്റ്റൻ!! ന്യൂസിലൻഡിന് എതിരെ ഇന്ത്യ എ ടീമിനെ നയിക്കും

Sanju 984

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യ എ ക്യാപ്റ്റൻ. ഇന്ത്യ എ ടീം ചെന്നൈയിൽ ന്യൂസിലൻഡ് എ ടീമിന് എതിരെ കളിക്കുന്ന മൂന്ന് ലിസ്റ്റ് എ മത്സരങ്ങൾക്കായുള്ള ടീമിനെ ആകും സഞ്ജു സാംസൺ നയിക്കുക. സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 27 വരെയാണ് മത്സരം. ആദ്യ ഏകദിനം സെപ്റ്റംബർ 22നും രണ്ടാം ഏകദിനം സെപ്റ്റംബർ 25നും അവസാന ഏകദിനം സെപ്റ്റംബർ 27നും നടക്കും.

സഞ്ജു സാംസൺ

പൃത്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, ഉമ്രാൻ മാലിക് തുടങ്ങിയ പ്രമുഖ താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. വിക്കറ്റ് കീപ്പർ ആയി കെ എസ് ഭരതും ടീമിൽ ഉണ്ട്.

India A squad: Prithvi Shaw, Abhimanyu Easwaran, Ruturaj Gaikwad, Rahul Tripathi, Rajat Patidar, Sanju Samson (Captain), KS Bharat (wicket-keeper), Kuldeep Yadav, Shabhaz Ahmed, Rahul Chahar, Tilak Varma, Kuldeep Sen, Shardul Thakur, Umran Malik, Navdeep Saini, Raj Angad Bawa