ഇത് സത്യമാണെങ്കിൽ വലിയ തെറ്റ് – വസീം അക്രം

ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തൽ സത്യമെങ്കിൽ ഇതിൽപ്പരം വലിയ തെറ്റില്ലെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം. ഷഹീന്‍ അഫ്രീദി തന്റെ ചികിത്സ ചെലവുകള്‍ സ്വയം വഹിക്കുകയാണെന്നാണ് ഷാഹിദ് അഫ്രീദി വെളിപ്പെടുത്തിയത്. ലണ്ടനിൽ താരം ചികിത്സയും താമസവും എല്ലാം സ്വയം ആണ് ശരിപ്പെടുത്തിയതെന്ന ഷാഹിദിന്റെ വെളിപ്പെടുത്തലിന് ശേഷം പാക്കിസ്ഥാന്‍ ബോര്‍ഡ് ചെലവെല്ലാം ബോര്‍ഡ് വഹിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണെന്നും പാക്കിസ്ഥാന്റെ ഏറ്റവും മികച്ച 4 താരങ്ങളിൽ ഒരാളുടെ അവസ്ഥയാണെങ്കില്‍ ബോര്‍ഡിൽ നിന്ന് വളരെ മോശം പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും വസീം വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ബോക്സ്-ഓഫീസ് താരമാണ് ഷഹീന്‍ എന്നും അദ്ദേഹത്തിന് ബോര്‍ഡ് ആയിരുന്നു ഏറ്റവും മികച്ച ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടിയിരുന്നതെന്നും അത് സംഭവിച്ചിട്ടില്ലെങ്കിൽ ബോര്‍ഡ് നിരുത്തരവാദിത്വപരമായ പെരുമാറ്റം ആണ് കാഴ്ചവെച്ചതെന്നും വസീം അക്രം വ്യക്തമാക്കി.