സന്ദേശ് ജിങ്കൻ ഇനി ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്ദേശ് ജിങ്കൻ ഇന്ന് എ ടി കെ മോഹൻ ബഗാനിൽ കരാർ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സ് വിട്ട സെന്റർ ബാക്ക് ജിങ്കനു വേണ്ടിയുള്ള എ ടി കെ മോഹൻ ബഗാന്റെ പോരാട്ടം ഇന്ന് സമ്പൂർണ്ണ വിജയമാകും. ജിങ്കൻ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനിൽ അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെക്കുക. ഒരു വർഷം 1.8 കോടിക്ക് മുകളിലാണ് ജിങ്കന്റെ ശമ്പളം എന്നാണ് പ്രാഥമിക വിവരം.

ഐ എസ് എല്ലിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന്റെയും ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന എഫ് സി ഗോവയുടെയും ഒക്കെ വലിയ ഓഫറുകൾ മറികടന്നാണ് മോഹൻ ബഗാൻ ജിങ്കനെ സ്വന്തമാക്കുന്നത്. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ വേറൊരു ക്ലബിനായും ഇതുവരെ കളിക്കാത്ത താരമാണ് ജിങ്കൻ. കഴിഞ്ഞ സീസൺ മുഴുവൻ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കൻ ഇപ്പോൾ പരിക്ക് മാറി പൂർണ്ണ ആരോഗ്യവാനായി തിരികെയെത്തി.

മഞ്ഞ ജേഴ്സിയിൽ അല്ലാതെ ഒരു ജേഴ്സിയിൽ ജിങ്കനെ കാണുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ദുഖം ഉണ്ടാക്കും എങ്കിലും മോഹൻ ബഗാന് ഇത് ഒരു വലിയ നേട്ടമാണ്. രാജ്യത്തെ ഏറ്റവും മികച്ച സെന്റർ ബാക്കിനെ ആണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. എ എഫ് സി കപ്പിൽ കളിക്കുന്ന മോഹൻ ബഗാന് ജിങ്കന്റെ വരവ് വലിയ കരുത്ത് തന്നെയാകും.