അലക്സിസ് സാഞ്ചേസിന്റെ നല്ല നാളുകൾ തുടങ്ങുമോ മാഞ്ചസ്റ്ററിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ജനുവരിയിൽ ആഴ്സണൽ വിട്ട് സാഞ്ചേസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയപ്പോൾ എല്ലാവരും അത് യുണൈറ്റഡിന്റെ ഭാഗ്യമാണെന്നായിരുന്നു പറഞ്ഞത്. പക്ഷെ ഈ ജനുവരിയിൽ തിരിഞ്ഞ് നോക്കുമ്പോൾ സാഞ്ചസിന്റെ ട്രാൻസ്ഫർ യുണൈറ്റഡിന് ഒരു ഗുണവും ചെയ്തില്ല എന്നേ തോന്നു. ആഴ്സണലിൽ ഉണ്ടായിരുന്നപ്പോൾ എല്ലാവരും കണ്ട സാഞ്ചേസിന്റെ പൊടി പോലും യുണൈറ്റഡ് ജേഴ്സിയിൽ കാണാൻ കഴിഞ്ഞിട്ടില്ല.

ജോസെ മൗറീനോയുടെ ടാക്ടിക്സ് ആണ് സാഞ്ചേസിന്റെ മോശം ഫോമിന് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടത്. അറ്റാക്കിംഗ് മൈൻഡ് ഉള്ള സാഞ്ചേസ് ഒരു ഡിഫൻസീവ് സിസ്റ്റത്തിൽ പെട്ട് ശ്വാസം മുട്ടുന്നതായിരുന്നു അവസാന ഒരു വർഷം കണ്ടത്. ഇപ്പോൾ സോൾഷ്യർ എത്തിയതോടെ മാഞ്ചസ്റ്ററിലെ ടാക്ടിക്സുകൾ മാറി. ഫുട്ബോൾ അറ്റാക്കിൽ ഊന്നിയത് ആയി. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അറ്റാക്കിംഗ് മൈൻഡഡ് താരങ്ങൾ അത് വലിയ ഗുണവും ചെയ്യുന്നുണ്ട്.

പോഗ്ബ, റാഷ്ഫോർഫ്, മാർഷ്യൽ എന്നിവരൊക്കെ അവരുടെ യഥാർത്ഥ ഫോമിലേക്ക് എത്തിയിട്ടുണ്ട്. സാഞ്ചേസും അതാവർത്തിക്കും എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്. സാഞ്ചേസ് ഫോം കണ്ടെത്തുക ആണെങ്കിൽ യുണൈറ്റഡിന് അത് വലിയ പ്ലസ് ആകും. മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ മാത്രം കഴിവുള്ള താരമാണ് സാഞ്ചേസ്. ആ താരത്തെ ഒട്ടും ഉപയോഗിക്കാൻ മൗറീനോയ്ക്ക് ആയിരുന്നില്ല.

ഒലെയുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരിക്ക് കാരണം സാഞ്ചേസിന് കളിക്കാൻ ആയിരുന്നില്ല. എന്നാൽ ഇന്ന് ന്യൂകാസിലിനെതിരെ സാഞ്ചസ് കളിക്കും എന്ന് ഒലെ തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്. സാഞ്ചസ് ട്രെയിനിങ്ങ് ഗ്രൗണ്ടിൽ അത്ഭുതങ്ങൾ ആണ് കാണിക്കുന്നത് എന്നും ഒലെ പറഞ്ഞു. ഇന്ന് ന്യൂകാസിലിനെതിരെ സാഞ്ചേസിന്റെ പ്രകടനമാകും യുണൈറ്റഡ് ആരാധകർ ഉറ്റുനോക്കുന്നത്.