സെവിയ്യയുടെ കൊളംബിയൻ താരത്തെ സ്വന്തമാക്കി ഫിയോറെന്റീന

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സെവിയ്യയുടെ കൊളംബിയൻ താരം ലൂയിസ് മുരിയേലിനെ ഫിയോറെന്റീന സ്വന്തമാക്കി. ഈ സീസണിന്റെ അവസാനം വരെ ലോണിൽ ഫിയോറെന്റീനയിൽ മുരിയേൽ തുടരും. സെവിയ്യയുടെ സൂപ്പർ സ്‌ട്രൈക്കർ സ്വന്തമാക്കാൻ മറ്റൊരു സീരി എ ടീമായ മിലാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫിയോറെന്റീനയിലേക്ക് പോവാനായിരുന്നു താരത്തിന്റെ തീരുമാനം.

ഇറ്റലിയിൽ അപരിചിതനല്ല ലൂയിസ് മുരിയേൽ. ഉദിനെസ്സ്,സാംപ്‌ടോറിയ,ലെസ്സ എന്നി ഇറ്റാലിയൻ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 165 സീരി എ മത്സരങ്ങളിൽ നിന്നുമായി 43 ഗോളുകൾ താരം നേടിയിട്ടുണ്ട്. കൊളംബിയക്ക് വേണ്ടി 22 മത്സരങ്ങൾ ബൂട്ടണിഞ്ഞ താരം രണ്ടു ഗോളുകളും നേടിയിട്ടുണ്ട്. റഷ്യയിൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനോട് തോറ്റു പുറത്തായ കൊളംബിയൻ ടീമിൽ അംഗമായിരുന്നു.