കേരള ബ്ലാസ്റ്റേഴ്സ് വിടുമോ? മനസ്സ് തുറന്ന് ജിങ്കൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ നിറയുന്നതിനിടെ ഒരിക്കലും ക്ലബ് വിടില്ല എന്ന സൂചനയുമായി ജിങ്കൻ. പുതുവർഷത്തിലെ തന്റെ ലക്ഷ്യങ്ങൾ പങ്കുവെക്കുന്നതിലൂടെയാണ് ജിങ്കൻ താൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെ എത്ര സ്നേഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയത്. 2018 തന്നെ സംബന്ധിച്ചടുത്തോളം മോശം വർഷമായിരുന്നു എന്ന് ജിങ്കൻ പറയുന്നു. ഒരുപാട് പ്രയാസമുള്ള ഘട്ടങ്ങളിലൂടെയാണ് 2018 കടന്നുപോയത്. അത് മാറ്റുകയാണ് തന്റെ ലക്ഷ്യം. ജിങ്കൻ പറയുന്നു.

2019 എന്ന് പറയുമ്പോൾ തനിക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ മാത്രമാണ് ഓർമ്മ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്രയ്ക്ക് എന്നെയും ടീമിനെയും സ്നേഹിക്കുന്നു. അവർക്ക് സന്തോഷം തിരികെ നൽകലാണ് 2019ലെ ലക്ഷ്യം. സീസൺ ഇടവേള കഴിഞ്ഞ് ആരംഭിക്കുമ്പോൾ അതിനാകും എന്ന് കരുതുന്നു. ഈ ഫലങ്ങൾ എല്ലാം തങ്ങൾക്ക് അനുകൂലമാക്കാൻ ആകുമെന്നും സീസൺ തന്നെ മികച്ചതായി അവസാനിപ്പിക്കാൻ ആകുമെന്നും ഉറപ്പുണ്ട്. ജിങ്കൻ പറഞ്ഞു.

ഈ സീസണിൽ ജിങ്കനും ആരാധകരിൽ നിന്ന് ഒരുപാട് വിമർശനം ഏറ്റുവാങ്ങിയിരുന്നു. ജിങ്കൻ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ക്ലബിനായി പൊരുതുമെന്ന ജിങ്കന്റെ പുതുവത്സര സന്ദേശം. ഇത് ജിങ്കനെ സ്നേഹിക്കുന്ന ആരാധകർക്ക് സന്തോഷം നൽകും.