ഒരോവറിൽ മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപിന്റെ തകര്‍പ്പന്‍ ഓവറിൽ ദക്ഷിണാഫ്രിക്ക ആടിയുലഞ്ഞു, ചഹാറിന് രണ്ട് വിക്കറ്റ്

അര്‍ഷ്ദീപ് എറി‍‍ഞ്ഞ രണ്ടാം ഓവറിൽ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ 8/4 എന്ന നിലയിലേക്ക് വീണ് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമയെ നഷ്ടമായിരുന്നു.

അടുത്ത ഓവറിൽ ക്വിന്റൺ ഡി കോക്ക്, റൈലി റൂസ്സോ, ഡേവിഡ് മില്ലര്‍ എന്നിവരെ ഒരേ ഓവറിൽ വീഴ്ത്തി അര്‍ഷ്ദീപ് സിംഗ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിക്കുകയായിരുന്നു. അടുത്ത ഓവറിൽ ചഹാര്‍ ട്രിസ്റ്റന്‍ സ്റ്റബ്സിനെ പുറത്താക്കിയപ്പോള്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ആദ്യ പന്തിൽ പുറത്തായപ്പോള്‍ നാല് ബാറ്റ്സ്മാന്മാരാണ് പൂജ്യത്തിന് പുറത്തായത്.

മൂന്നോവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക 14/5 എന്ന നിലയിലാണ്. ഇതിൽ 10 റൺസും നേടിയത് എയ്ഡന്‍ മാര്‍ക്രം ആണ്.