കെ പി എൽ യോഗ്യത, ഫറൂഖ് കോളേജിനെ എഫ് സി കേരള വീഴ്ത്തി

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിൽ എഫ് സി കേരള മുന്നോട്ട്. അവർ ഇന്ന് കാസർഗോഡ് നടന്ന മത്സരത്തിൽ ഫറൂഖ് കോളേജിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം. ആദ്യ പകുതിയിൽ 41ആം മിനുട്ടിൽ ക്യാപ്റ്റൻ വിവേക് ആണ് എഫ് സി കേരളക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ലഫിൻ ഷാലു വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

എഫ് സി കേരള

ഐഫയും പയ്യന്നൂർ കോളേജും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും എഫ് സി കേരള അടുത്ത മത്സരത്തിൽ നേരിടുക.