തണ്ടര്‍ ബോള്‍ട്ടിന് ശേഷം ചഹാലാക്രമണം, 3 റൺസ് വിജയവുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക്

Sports Correspondent

Yuzvendrachahal
Download the Fanport app now!
Appstore Badge
Google Play Badge 1

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 3 റൺസ് വിജയം നേടി രാജസ്ഥാന്‍ റോയൽസ്. ഒരു ഘട്ടത്തിൽ എതിരാളികളെ 102/7 എന്ന നിലയിൽ പ്രതിരോധത്തിലാക്കിയെങ്കിലും അവസാന ഓവറിൽ 15 ആക്കി ലക്ഷ്യം മാറിയ ശേഷം കുല്‍ദീപിന്റെ മികച്ച ബൗളിംഗ് സ്റ്റോയിനിസിനെ പിടിച്ചുകെട്ടിയപ്പോള്‍ രാജസ്ഥാന്‍ 3 റൺസ് വിജയം കരസ്ഥമാക്കുകായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് ലക്നൗ നേടിയത്. വിജയത്തോടെ രാജസ്ഥാന്‍ 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തത്തി.

 

Trentboult

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ രാഹുലിനെയും പിഞ്ച് ഹിറ്ററായി ഇറങ്ങിയ കൃഷ്ണപ്പ ഗൗതമിനെയും നഷ്ടമായ ലക്നൗവിന് ജേസൺ ഹോള്‍ഡറുടെ വിക്കറ്റും നാലാം ഓവറിൽ നഷ്ടമാകുമ്പോള്‍ ടീം 14/3 എന്ന നിലയിലായിരുന്നു.

പിന്നീട് ഹൂഡയും ക്വിന്റൺ ഡി കോക്കും 38 റൺസ് നാലാം വിക്കറ്റിൽ ചേര്‍ത്തുവെങ്കിലും കുൽദീപ് സെന്‍ ഹൂഡയെ മടക്കി അയയ്ച്ചു. 10 ഓവര്‍ പിന്നിടുമ്പോൾ 61/4 എന്ന നിലയിലായിരുന്നു ലക്നൗ.

Rajasthanroyalsprasidh

മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ 79 റൺസാണ് ലക്നൗ നേടേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റ് നഷ്ടമായ ലക്നൗവിന്റെ പ്രതീക്ഷ മുഴുവന്‍ ക്വിന്റൺ ഡി കോക്കിലായിരുന്നു. എന്നാൽ ചഹാല്‍ 16ാം ഓവറിൽ 39 റൺസ് നേടിയ താരത്തെ പുറത്താക്കുകയായിരുന്നു. അതേ ഓവറിൽ ക്രുണാൽ പാണ്ഡ്യയെയും ചഹാല്‍ വീഴ്ത്തി തന്റെ മൂന്നാം വിക്കറ്റ് നേടി.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 17ാം ഓവറിൽ 11 റൺസ് പിറന്നപ്പോള്‍ 49 റൺസായിരുന്നു ലക്നൗവിന് അവസാന മൂന്നോവറിൽ നേടേണ്ടിയിരുന്നത്.

ചഹാൽ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്തിൽ സ്റ്റോയിനിസ് സിക്സര്‍ പറത്തിയെങ്കിലും താരം മികച്ച രീതിയിലാണ് തിരിച്ചുവരവ് ഓവറിൽ നടത്തിയത്. 13 റൺസ് നേടിയ ദുഷ്മന്ത ചമീരയെ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും അവസാന പന്തിൽ താരത്തിനെ അവേശ് ഖാന്‍ സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസാണ് പിറന്നത്. തന്റെ നാലോവറിൽ 41 റൺസ് വഴങ്ങിയെങ്കിലും നിര്‍ണ്ണായകമായ 4 വിക്കറ്റാണ് ചഹാല്‍ നേടിയത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും മാര്‍ക്കസ് സ്റ്റായിനിസ് നേടിയപ്പോള്‍ ഓവറിൽ പിറന്നത് 19 റൺസായിരുന്നു. ഇതോടെ ലക്ഷ്യം അവസാന ഓവറിൽ 15 റൺസായി ചുരുങ്ങി. അവസാന ഓവറിൽ കുല്‍ദീപ് സെന്‍ തകര്‍പ്പന്‍ രീതിയിൽ പന്തെറിഞ്ഞപ്പോള്‍ ആദ്യ നാല് പന്തിൽ ഒരു റൺസ് മാത്രമാണ് ലക്നൗവിന് നേടാനായത്. അവസാന രണ്ട് പന്തിൽ ഒരു ഫോറും സിക്സും സ്റ്റോയിനിസ് നേടിയെങ്കിലും 3 റൺസ് വിജയവുമായി രാജസ്ഥാന്‍ തടിതപ്പുകയായിരുന്നു.

Kuldeepsenrajasthanroyals

സ്റ്റോയിനിസ് 17 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും കുല്‍ദീപ് സെനിന്റെ അവസാന ഓവറിലെ മൂന്ന് പന്തിൽ റൺസ് നേടാനാകാതെ പോയത് താരത്തിനെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ തടസ്സമായി മാറി.